ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ അ​ഭി​പ്രാ​യം ത​ന്നെ കോ​ണ്‍​ഗ്ര​സി​നും, പ​ക്ഷെ ഇ​വി​ടു​ത്തെ കാ​ര്യ​മ​ല്ല: ചെ​ന്നി​ത്ത​ല
Saturday, January 23, 2021 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​നും മ​റ്റും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ അ​ഭി​പ്രാ​യം ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​നു​മു​ള്ള​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ൽ, ഇ​വി​ടെ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം സ്വ​ർ​ണ​ക്ക​ട​ത്ത് പോ​ലു​ള്ള രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം അ​ന്വേ​ഷി​ക്കാ​നാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ഴി​മ​തി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ക​ത്താ​വു​ന്ന​തു​മൊ​ക്കെ​യാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------