യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സാ​ബി​ര്‍ ഗ​ഫാ​ര്‍ രാ​ജി​വ​ച്ചു
Saturday, January 23, 2021 9:37 PM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സാ​ബി​ർ.​എ​സ്. ഗ​ഫാ​ർ രാ​ജി​വ​ച്ചു. ലീ​ഗ് നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് രാ​ജി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

രാ​ജി​ക്ക​ത്ത് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ഖാ​ദ​ര്‍ മൊ​യ്തീ​ന് ന​ല്‍​കി. ക​മ്മി​റ്റി​യോ​ട് രാ​ജി​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഈ​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ഉ​ത്ത​ര​വാ​ദി​ത്തം ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​ബി​ര്‍ ഗ​ഫാ​ര്‍ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ത്മീ​യ നേ​താ​വ് അ​ബ്ബാ​സ് സി​ദ്ദി​ഖി രൂ​പീ​ക​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സെ​ക്യു​ല​ര്‍ ഫ്ര​ണ്ടെ​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി സ​ഖ്യം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സാ​ബി​ർ. എ​ന്നാ​ല്‍ ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് ഇ​തി​നോ​ട് വി​യോ​ജി​പ്പാ​യി​രു​ന്നു.

സാ​ബി​ര്‍ ഉ​ട​ൻ ത​ന്നെ ലീ​ഗ് വി​ട്ടേ​ക്കു​മെ​ന്നും സി​ദ്ദി​ഖി​യു​ടെ പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------