ന്യൂ​ന​പ​ക്ഷ​ക്ഷേ​മ ഫ​ണ്ട്: ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ​രാ​തി തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്ന് കെ.​ടി.​ജ​ലീ​ൽ
Saturday, January 23, 2021 8:43 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വ​കു​പ്പി​ന്‍റെ ഫ​ണ്ട് വി​ത​ര​ണ​ത്തി​ൽ അ​നീ​തി​യു​ണ്ടെ​ന്ന ക്രി​സ്ത്യ​ൻ മ​ത​സ​മൂ​ഹ​ത്തി​ന്‍റെ പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണെ​ന്നും ന്യൂ​ന​പ​ക്ഷ​ക്ഷേ​മ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. തി​രൂ​രി​ൽ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തെ​റ്റി​ദ്ധാ​ര​ണ നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തും. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്പോ​ൾ ക്രി​സ്ത്യ​ൻ മ​ത​സ​മൂ​ഹ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ 80:20 അ​നു​പാ​ത​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഗ​ണി​ച്ച് അ​ത് പ​രി​ഹ​രി​ക്കാ​ൻ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത് ഈ ​സ​ർ​ക്കാ​രാ​ണെ​ന്ന് കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന് അ​ങ്ങ​നെ ആ​രോ​ടും പ്ര​ത്യേ​ക മ​മ​ത​യോ പ​രി​ഗ​ണ​ന​യി​ല്ലാ​യ്മ​യോ ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------