പാമ്പ് പറ്റിച്ച പണി; ആ​ധാ​ർ തൂ​ക്കി​വി​റ്റ​ത് ത​പാ​ൽ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ്
Saturday, January 23, 2021 8:36 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ക്രി​ക്ക​ട​യി​ൽ ആ​ധാ​ർ കാ​ർ​ഡു​ക​ൾ തൂ​ക്കി​വി​റ്റ​ത് ത​പാ​ൽ വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ്. മ​ദ്യ​ല​ഹ​രി​യി​ൽ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കൊ​പ്പം ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും വി​ൽ​ക്കു​ക​യാ​യി​രു​ന്നു. വി​റ്റ​കൂ​ട്ട​ത്തി​ൽ ബാ​ങ്ക്, ഇ​ൻ​ഷൂ​റ​ൻ​സ് ക​മ്പ​നി രേ​ഖ​ക​ളു​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ 11 ന് ​ആ​ണ് തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ലെ സ​ദാ​ശി​വ​ന്‍റെ ആ​ക്രി​ക്ക​ട​യി​ലാ​ണ് ആ​ധാ​ർ കൂ​ട്ട​ത്തോ​ടെ ക​ണ്ടെ​ത്തു​ന്ന​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ൾ ത​രം​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ധാ​ർ കാ​ർ​ഡു​ക​ളും ബാ​ങ്ക്, ഇ​ൻ​ഷൂ​റ​ൻ​സ് ക​മ്പ​നി രേ​ഖ​ക​ളും ക​ണ്ട​ത്. ഇ​തോ​ടെ ക​ട​ക്കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ജ ആ​ധാ​ർ ആ​ണോ​യെ​ന്ന​താ​യി​രു​ന്നു ആ​ദ്യ സം​ശ​യം. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ണം ക​ര​കു​ള​ത്ത് ത​പാ​ൽ​വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യി​ലേ​യ്ക്കെ​ത്തി. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വാ​ണ് പേ​പ്പ​റു​ക​ൾ​ക്കൊ​പ്പം ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ആ​ക്രി​ക്ക​ട​യി​ൽ കൊ​ണ്ടു പോ​യി വി​റ്റ​തെ​ന്ന് ഇ​വ​ർ സ​മ്മ​തി​ച്ചു.

ത​പാ​ൽ ജീ​വ​ന​ക്കാ​രി​യേ​യും ഭ​ർ​ത്താ​വി​നെ​യും ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​ട്ട​യ​ച്ചു. ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ന​ഷ്ട​മാ​യ ആ​രെ​ങ്കി​ലും പ​രാ​തി ന​ൽ​കി​യാ​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------