പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ മാ​ർ​ക്ക് ലി​സ്റ്റ് പ​ത്ത് ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, January 23, 2021 7:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ മാ​ർ​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് സ​മ​ർ​പ്പി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന​കം പു​തി​യ​തു ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ ഹാ​ജ​രാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് പു​തി​യ മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​ക്ക​ണം.

നി​ല​വി​ൽ പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഒ​പ്പും സീ​ലും രേ​ഖ​പ്പെ​ടു​ത്തി ഡ​യ​റ​ക്ട​റേ​റ്റി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട ത്. ​ഇ​തു വ​ഴി പു​തി​യ മാ​ർ​ക്ക് ചേ​ർ​ത്തു കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം കാ​ര​ണം പ​ല കു​ട്ടി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം കി​ട്ടാ​തെ പോ​കു​ന്നു.

ഇ​ത​നു​സ​രി​ച്ച് പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​റും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം കെ. ​ന​സീ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------