സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍
Saturday, January 23, 2021 7:41 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​നും കൃ​ത്യ​മാ​യി അ​ടു​ത്ത ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പ് ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

133 കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ എ​ത്തി​യ​തോ​ടെ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി വ​രു​ന്നു. ഇ​പ്പോ​ള്‍ 141 കേ​ന്ദ്ര​ങ്ങ​ളാ​ണ് വാ​ക്സി​നേ​ഷ​നാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് വ​ര്‍​ധി​പ്പി​ച്ച് 249 വ​രെ​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 38 കേ​ന്ദ്ര​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ 30 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​ക്കു​ന്ന​താ​ണ്. ഒ​രു ജി​ല്ല​യി​ല്‍ ചു​രു​ങ്ങി​യ​ത് 14 കേ​ന്ദ്ര​ങ്ങ​ളെ​ങ്കി​ലു​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി 13 ഓ​ടെ ആ​ദ്യം വാ​ക്സി​ന്‍ എ​ടു​ത്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ണ്ടാം ഘ​ട്ട വാ​ക്സി​നെ​ടു​ക്കേ​ണ്ട സ​മ​യ​മാ​കും. അ​തി​നാ​ല്‍ ത​ന്നെ ഫെ​ബ്രു​വ​രി 15ന​കം ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ഫെ​ബ്രു​വ​രി 15ന് ​ശേ​ഷം ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി.

തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​മാ​ണ് ഇ​പ്പോ​ള്‍ വാ​ക്സി​നേ​ഷ​ന് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ വാ​ക്സി​നേ​ഷ​ന്‍ കൂ​ട്ടാ​നാ​യി ജി​ല്ല​യു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് വാ​ക്സി​നേ​ഷ​ന്‍ ദി​ന​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താം. പ​ക്ഷെ ഒ​രു കാ​ര​ണ​വ​ശാ​ലും കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍ മു​ട​ങ്ങാ​ന്‍ പാ​ടി​ല്ല.

കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ന്‍ ഇ​ല്ലാ​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും പ​ക​രം സം​വി​ധാ​ന​മു​ള്ള ആ​ശു​പ​ത്രി​ക​ള്‍​ക്കും ഇ​തി​ലൂ​ടെ ബു​ധ​നാ​ഴ്ച​യും വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും. ജി​ല്ലാ ടാ​ക്സ് ഫോ​ഴ്സ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.

പ​ല​കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ശ്ച​യി​ച്ച സ​മ​യ​ത്ത് വാ​ക്സി​നെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നാ​ല്‍ വാ​ക്സി​ന്‍ എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 48 മ​ണി​ക്കൂ​ര്‍ മു​മ്പ് അ​റി​യി​പ്പ് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ അ​ന്നേ ദി​വ​സം എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​ക​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി ആ ​വി​ട​വ് നി​ക​ത്താ​നും അ​ത​ത് കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ വാ​ക്സി​നേ​ഷ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ടു​ത്ത വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത് കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്കാ​ണ്. സം​സ്ഥാ​ന​ത്താ​കെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 4,87,306 പേ​രാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------