അ​ച്ച​ടി​ച്ച ബ​ജ​റ്റ് ഇ​നി​യി​ല്ല; മൊ​ബൈ​ൽ ആ​പ്പ് പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ
Saturday, January 23, 2021 7:33 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റ് രേ​ഖ​ക​ളു​ടെ അ​ച്ച​ടി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ഹ​ൽ​വ ച​ട​ങ്ങി​ൽ ബ​ജ​റ്റ് ആ​പ്പ് പു​റ​ത്തി​റ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​ത്ത​വ​ണ ഡി​ജി​റ്റ​ൽ ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യൂ​ണി​യ​ൻ ബ​ജ​റ്റ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ർ, ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഹ​ൽ​വ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എം​പി​മാ​ർ​ക്കും സാ​ധ​ര​ണ ജ​ന​ങ്ങ​ൾ​ക്കും ബ​ജ​റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​നാ​യാ​സം പ​രി​ശോ​ധി​ക്കാ​വു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള​ള​ത്. ഇം​ഗ്ലീ​ഷ് , ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ബ​ജ​റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​കും. ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ (ഡി​ഇ​എ) മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് സെ​ന്‍റ​ർ (എ​ൻ​ഐ​സി) ആ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.



1947 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​ട​ലാ​സ് ര​ഹി​ത ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര ബ​ജ​റ്റ് വെ​ബ് പോ​ർ​ട്ട​ലി​ൽ നി​ന്നും (www.indiabudget.gov.in) അ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് പാ​ർ​ല​മെ​ന്‍റി​ൽ ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------