ലോ​ക​പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ലാ​രി കിം​ഗ് അ​ന്ത​രി​ച്ചു
Saturday, January 23, 2021 7:28 PM IST
വാ​ഷിം​ഗ്ട​ൺ: ലോ​ക​പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ലാ​രി കിം​ഗ് (87) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സി​എ​ൻ​എ​ന്നി​ലെ ലാ​രി കിം​ഗ് ലൈ​വ് പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​നാ​യ​ത്.

സി​എ​ൻ​എ​ന്നി​ൽ അ​ദ്ദേ​ഹം 25 വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ചു. 63 വ​ർ​ഷ​ത്തോ​ളം റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ, ഡി​ജി​റ്റ​ൽ മീ​ഡി​യ മേ​ഖ​ല​ക​ളി​ൽ പ്രവർത്തിച്ചിട്ടുണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​മു​ഖ​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ലാ​രി ന​ട​ത്തി​യ​ത്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി എ​ത്തി.

ലോ​സ് ആ​ഞ്ച​ല​സി​ലെ സെ​ഗാ​ർ​സ് സി​നാ​യി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ജ​നു​വ​രി ആ​ദ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും അ​ല​ട്ടി​യി​രു​ന്നു.

നേ​ര​ത്തെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തിനെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​നാ​യി. 2017 ൽ ​ശ്വാ​സ​കോ​ശ അ​ർ​ബു​ദ​വും പി​ടി​പെ​ട്ടു. ഇ​തി​ന്‍റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------