പെ​ട്രോ​ള്‍ വി​ല വ​ര്‍​ധ​ന തി​ക​ച്ചും അ​ന്യാ​യം; വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി
Saturday, January 23, 2021 6:58 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് മ​ഹാ​ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ളെ കു​ത്തി​പ്പി​ഴി​ഞ്ഞ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് തി​ക​ച്ചും അ​ന്യാ​യ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വി​ല നി​യ​ന്ത്രി​ക്ക​ണം. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ള്‍/ ഡീ​സ​ല്‍ വി​ല കു​തി​ച്ചു ക​യ​റി​യ​പ്പോ​ള്‍ നാ​ലു ത​വ​ണ അ​ധി​ക നി​കു​തി വേ​ണ്ടെ​ന്നു വ​ച്ച് 619.17 കോ​ടി​യു​ടെ സ​മാ​ശ്വാ​സം ന​ല്കി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ മാ​ത്രം ഒ​രു രൂ​പ​യു​ടെ ഇ​ള​വ് ന​ല്കി. ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ മൂ​ന്നാ​ഴ്ച പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍ വി​ല കൂ​ട്ടി​യി​ല്ല. വ​ര്‍​ധി​പ്പി​ച്ച ഇ​ന്ധ​ന വി​ല​യു​ടെ അ​ധി​ക നി​കു​തി​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്കാ​ന്‍ ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി​യി​ൽ ഇ​തു​വ​രെ ആ​റു ത​വ​ണ​യാ​ണ് വി​ല കൂ​ട്ടി​യ​ത്. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 85.97 രൂ​പ​യും ഡീ​സ​ലി​ന് 80.14 രൂ​പ​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 87.63 രൂ​പ​യും ഡീ​സ​ലി​ന് 81.68 രൂ​പ​യു​മാ​ണ് വി​ല.

അ​ന്താ​രാ​ഷ്ട്ര വി​പ​ണ​യി​ല്‍ ബെ​ന്‍റ് ഇ​നം ക്രൂ​ഡി​ന് വി​ല 2020 ജ​നു​വ​രി​യി​ല്‍ 63.65 ഡോ​ള​റാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 55.61 ഡോ​ള​റാ​യി കു​റ​ഞ്ഞു​നി​ല്കു​മ്പോ​ഴാ​ണ് രാ​ജ്യ​ത്ത് വി​ല കു​തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------