ഇ​ന്ത്യ​ക്ക് നാ​ല് ത​ല​സ്ഥാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി
Saturday, January 23, 2021 6:33 PM IST
കോ​ൽ​ക്ക​ത്ത: പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലാ​യി നാ​ല് രാ​ജ്യ​ത​ല​സ്ഥാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ൾ ഈ ​നാ​ല് ത​ല​സ്ഥാ​ന​ങ്ങ​ളി​ലും മാ​റി​മാ​റി ന​ട​ക്ക​ണ​മെ​ന്നും മ​മ​ത നി​ർ​ദേ​ശി​ച്ചു. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 124 ാം ജ​ന്മ​ദി​നാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മ​മ​ത പു​തി​യ നി​ർ​ദേ​ശം​വ​ച്ച​ത്.

ഇ​ന്ത്യ​ക്ക് നാ​ല് ത​ല​സ്ഥാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ ഇ​രു​ന്നാ​ണ് ഇം​ഗ്ലീ​ഷു​കാ​ർ രാ​ജ്യം മു​ഴു​വ​ൻ ഭ​രി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ മാ​ത്രം? ഡ​ൽ​ഹി​യി​ലു​ള്ള എ​ല്ലാ​വ​രും പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഊ​ഴം​വ​ച്ച് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്ത​ണം.

എ​ന്തു​കൊ​ണ്ടാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലോ ത​മി​ഴ്‌​നാ​ട്ടി​ലോ കേ​ര​ള​ത്തി​ലോ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഒ​രു സ​മ്മേ​ള​നം ന​ട​ത്തി​ക്കൂ​ട. എ​ന്തു​കൊ​ണ്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലോ പ​ഞ്ചാ​ബി​ലോ രാ​ജ​സ്ഥാ​നി​ലോ മ​ധ്യ​പ്ര​ദേ​ശി​ലോ ന​ട​ത്തി​ക്കൂ​ട? എ​ന്തു​കൊ​ണ്ടാ​ണ് ബീ​ഹാ​റി​ലോ ഒ​ഡീ​ഷ​യി​ലോ ബം​ഗാ​ളി​ലോ, കോ​ൽ​ക്ക​ത്ത​യി​ലോ പാ​ടി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ത്തി​ക്കൂ​ട- മ​മ​ത ചോ​ദി​ച്ചു.

നി​ങ്ങ​ൾ പു​തി​യ പാ​ർ​ല​മെ​ന്‍റ് നി​ർ​മി​ക്കു​ന്നു. പു​തി​യ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് നേ​താ​ജി​ക്ക് സ്മാ​ര​കം നി​ർ​മി​ക്കാ​ത്ത​തെ​ന്നും മ​മ​ത ആ​രാ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------