പാ​ക് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ര​ഹ​സ്യ തു​ര​ങ്കം ക​ണ്ടെ​ത്തി
Saturday, January 23, 2021 7:27 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ര​ഹ​സ്യ തു​ര​ങ്കം ക​ണ്ടെ​ത്തി. ജ​മ്മു ക​ശ്മീ​രി​ലെ ക​ത്തു​വ ജി​ല്ല​യി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി​യി​ലാ​ണ് പു​തി​യ തു​ര​ങ്കം ക​ണ്ടെ​ത്തി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്കു തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​ര​ങ്കം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ ക​ണ്ടെ​ത്തു​ന്ന ര​ണ്ടാ​മ​ത്തേ​തും ആ​റു മാ​സ​ത്തി​നി​ട​യി​ല്‍ ക​ണ്ടെ​ത്തു​ന്ന നാ​ലാ​മ​ത്തെ​യും തു​ര​ങ്ക​മാ​ണ്.‌ 150 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പു​തി​യ തു​ര​ങ്കം അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന​ടി വി​സ്താ​ര​ത്തി​ൽ 30 അ​ടി താ​ഴ്ച​യി​ലൂ​ടെ​യാ​ണു തു​ര​ങ്കം നി​ർ​മി​ച്ചി​രു​ന്ന​ത്.



ജ​നു​വ​രി 13ന് ​മ​റ്റൊ​രു തു​ര​ങ്കം ഇ​ന്ത്യ ക​ണ്ടെ​ത്തി​യി​രു​ന്നു. ഹി​ര​ണ്‍​ന​ഗ​ര്‍ സെ​ക്ട​റി​ൽ 25 അ​ടി ആ​ഴ​വും മൂ​ന്ന് അ​ടി വ്യാ​സ​വും 150 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​വും ഉ​ള്ള​താ​യി​രു​ന്നു ഈ ​തു​ര​ങ്കം. 2020 ന​വം​ബ​ര്‍ 22ന് ​സാം​ബ ജി​ല്ല​യി​ലും സ​മാ​ന​മാ​യ വി​ധ​ത്തി​ല്‍ തു​ര​ങ്കം ക​ണ്ടെ​ത്തി​യി​രു​ന്നു.

ശൈ​ത്യ​കാ​ല​ത്തു പോ​ലും ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നും കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം തു​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് തു​ര​ങ്ക​മെ​ന്നാ​ണ് ഡ​ൽ​ഹി​യി​ൽ പ്ര​തി​രോ​ധ സേ​ന​യി​ലെ വി​ദ​ഗ്ധ​രും വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------