താ​ഴേ​ത്ത​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, January 23, 2021 3:22 PM IST
തി​രു​വ​ന​ന്ത​പു​രം: താ​ഴേ​ത്ത​ട്ടി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം മോ​ശ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. താ​ഴേ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കും. സ്വ​ന്തം സ്ഥാ​ല​ത്ത് എ​ന്ത് ന​ട​ക്കു​ന്നു​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​യോ​ഗ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ വി​മ​ർ​ശ​നം.

ആ​രും സ്വ​യം​പ്ര​ഖ്യാ​പി​ത സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ല്‍ അ​തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടെ​ന്നും സ്ഥാ​നാ​ര്‍​ഥി​ക​ളാ​കാ​ന്‍ ആ​രും പ്ര​മേ​യം ഇ​റ​ക്കേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ ഇ​ന്ന് മേ​ല്‍​നോ​ട്ട സ​മി​തി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ ഘ​ട​കം എ​ന്നാ​ണ്. ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------