പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​മി​ഴ് ജ​ന​ത​യോ​ടും സം​സ്കാ​ര​ത്തോ​ടും ബ​ഹു​മാ​ന​മി​ല്ലെ​ന്ന് രാ​ഹു​ൽ
Saturday, January 23, 2021 2:34 PM IST
ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ത​മി​ഴ് ജ​ന​ത​യോ​ടും സം​സ്കാ​ര​ത്തോ​ടും ബ​ഹു​മാ​ന​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി. മൂ​ന്ന് ദി​വ​സ​ത്തെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​ന് കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്‌​കാ​ര​ത്തെ​യും മാ​നി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​കു​ന്നി​ല്ല. ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രെ വ​ലി​യ വ്യ​വ​സാ​യി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി മ​റ​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള​തെ​ല്ലാം സ​ര്‍​ക്കാ​ര്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് കോ​ൺ​ഗ്ര​സ് ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​മി​ഴ്നാ​ടി​ന് ഒ​രു പു​തി​യ സ​ർ​ക്കാ​രി​നെ ആ​വ​ശ്യ​മാ​ണ്. നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ​ർ​ക്കാ​രി​നെ ന​ൽ​കാ​നും നി​ങ്ങ​ളോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നും ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ അ​ടു​ത്തി​ടെ രാ​ഹു​ലി​ന്‍റെ ര​ണ്ടാം സ​ന്ദ​ർ​ശ​ന​മാ​ണി​ത്. പൊ​ങ്ക​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജെ​ല്ലി​ക്കെ​ട്ട് കാ​ണാ​നും അ​ദ്ദേ​ഹം എ​ത്തി​യി​രു​ന്നു. ര​ണ്ടാം സ​ന്ദ​ർ​ശ​ന​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ന് പു​റ​മേ തി​രു​പ്പൂ​ർ, ഈ​റോ​ഡ്, കാ​രൂ​ർ, ഡി​ണ്ടി​ഗ​ൽ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------