ശ​ശീ​ന്ദ്ര​ന്‍റെ ര​ഹ​സ്യ യോ​ഗം; പ​രാ​തി​യു​മാ​യി മാ​ണി സി. ​കാ​പ്പ​ൻ
Saturday, January 23, 2021 11:24 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രെ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ പ​രാ​തി ന​ൽ​കി. എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം വി​ളി​ച്ച​തി​നെ​തി​രെ​യാ​ണ് പ​രാ​തി. ശ​ശീ​ന്ദ്ര​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റാ​യ പാ​ലാ ഉ​റ​പ്പി​ക്കാ​നാ​യി എ​ൻ​സി​പി നേ​താ​വ് മാ​ണി സി. ​കാ​പ്പ​ൻ മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ശ​ര​ദ് പ​വാ​റു​മാ​യി മാ​ണി സി. ​കാ​പ്പ​ൻ ച​ർ​ച്ച ന​ട​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പി​താം​ബ​ര​ൻ മാ​സ്റ്റ​റും മാ​ണി സി. ​കാ​പ്പ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പാ​ലാ സീ​റ്റ് സം​ബ​ന്ധി​ച്ച് ഉ​റ​പ്പ് ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കാ​പ്പ​ൻ ശ​ര​ത് പ​വാ​റി​നെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ലാ സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് വി​ട​ണ​മെ​ന്നാ​ണ് കാ​പ്പ​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------