നേ​മം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്താ​ണെ​ന്ന് കു​മ്മ​നം
Saturday, January 23, 2021 10:42 AM IST
തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് ആ​ണെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. നേ​മ​ത്ത് പാ​ർ​ട്ടി​ക്ക് വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യാ​ണ്. പാ​ര്‍​ട്ടി ഇ​തേ സം​ബ​ന്ധി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​മം ബി​ജെ​പി​യെ കൈ​വി​ട്ടി​ട്ടി​ല്ല. ബി​ജെ​പി​ക്ക് നേ​മ​ത്ത് യാ​തൊ​രു വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------