ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് സെ​ന​റ്റി​ലേ​ക്ക്; ന​ട​പ​ടി​ക​ൾ ഫെ​ബ്രു​വ​രി എ​ട്ടി​ന് തു​ട​ങ്ങും
Saturday, January 23, 2021 8:12 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ‌‌യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ അ​തി​വേ​ഗ​ത്തി​ലാ​ക്കി. ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ അ​ടു​ത്ത മാ​സം എ​ട്ടി​ന് തു​ട​ങ്ങും. ജ​ന​പ്ര​തി​നി​ധി​സ​ഭ ചു​മ​ത്തി​യ കു​റ്റ​ത്തി​ൽ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ൽ വി​ചാ​ര​ണ​യും തു​ട​ർ​ന്നു വോ​ട്ടെ​ടു​പ്പും ന​ട​ക്കും. കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​നു പ്രേ​ര​ണ ന​ല്കി​യെ​ന്നാ​ണ് ട്രം​പി​നെ​തി​രാ​യ കു​റ്റം.‌‌‌‌

സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് വി​ചാ​ര​ണ നേ​രി​ടു​ന്ന​ത് യു​എ​സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ 197-നെ ​തി​രേ 232 വോ​ട്ടു​ക​ൾ​ക്കാ​ണ് ട്രം​പ് ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട​ത്. ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട 10 അം​ഗ​ങ്ങ​ളും അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്തു. വോ​ട്ടെ​ടുപ്പി​നു മു​ന്പാ​യു​ള്ള ച​ർ​ച്ച​യി​ൽ റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ട്രം​പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

സെ​ന​റ്റി​ൽ ഇം​പീ​ച്ച്മെ​ന്‍റ് പാ​സാ​കാ​ൻ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം വേ​ണം. 100 അം​ഗ സ​ഭ​യി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ന്മാ​രും 50 വീ​ത​മാ​ണു​ള്ള​ത്. ഇംപീ​ച്ച്മെ​ന്‍റ് പാ​സാ​കാ​ൻ 17 റി​പ്പ​ബ്ലി​ക്ക​മാ​രു​ടെ​കൂ​ടി പി​ന്തു​ണ വേ​ണ്ടി​വ​രും. ഇ​രു​പ​തോ​ളം റി​പ്പ​ബ്ലി​ക്ക​ൻ​മാ​ർ ഇ​തി​നു ത​യാ​റാ​ണെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോർ​ട്ട് ചെ​യ്തി​രു​ന്നു.

സെ​ന​റ്റി​ൽ ട്രം​പ് ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ടാ​ൽ അ​ദ്ദേ​ഹ​ത്തി​നു പൊ​തു​പ​ദ​വി​ക​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​വും വോ​ട്ടി​നി​ടും. ഇ​ത് 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​രഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ട്രം​പി​ന്‍റെ മോ​ഹ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കും.‌‌‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------