സ്പാ​നി​ഷ് കോ​പ്പ ഡെ​ൽ റേ; ​ബാ​ഴ്സ പ്രീ​ക്വാ​ർ​ട്ട​റി​ൽ
Friday, January 22, 2021 10:47 PM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് കോ​പ്പ ഡെ​ൽ റേ ​ഫു​ട്ബോ​ളി​ൽ ബാ​ഴ്സ​ലോ​ണ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ക്രോ​ണെ​ല്ല​യ്ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ബാ​ഴ്സ ജ​യി​ച്ച​ത്. എ​ക്സ്ട്രാ ടൈ​മി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ഗോ​ളു​ക​ൾ.

നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ൾ ര​ഹി​ത സ​മ​നി​ല​യാ​യ​തോ​ടെ മ​ത്സ​രം അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു. ഡെം​ബെ​ലെ​യു​ടെ ഗോ​ളി​ൽ 92-ാം മി​നി​റ്റി​ൽ ബാ​ഴ്സ മു​ന്നി​ൽ​ക​ട​ന്നു. എ​ക്സ്ട്രാ ടൈ​മി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ മാ​ർ​ട്ടി​ൻ ബ്രാ​ത് വെ​യ്റ്റ് ബാ​ഴ്സ ലീ​ഡ് വ​ർ​ധി​പ്പി​ച്ചു.

118-ാം മി​നി​റ്റി​ൽ എ​സ്റ്റെ​ല്ലെ​സ് ഫെ​ർ​ണാ​ണ്ട​സ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ക്രോ​ണെ​ല്ല 10 പേ​രാ​യി ചു​രു​ങ്ങി​യി​രു​ന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ റ​യോ വ​യ്യ​ക്കാ​നോ​യാ​ണ് ബാ​ഴ്സ​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------