കെ​എ​സ്ആ​ർ​ടി​സി പി​ന്നി​ൽ​നി​ന്ന് ഇ​ടി​ച്ചുകയറി; സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യുവാവും യുവതിയും മരിച്ചു
Friday, January 22, 2021 10:01 PM IST
തി​രു​വ​ല്ല: എം​സി റോ​ഡി​ൽ ഇ​ടി​ഞ്ഞി​ല്ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച്, ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. 22 പേ​ർ​ക്ക് പ​രി​ക്ക്.

സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ചെ​ങ്ങ​ന്നൂ​ർ പി​ര​ള​ശേ​രി ആ​ഞ്ഞി​ലം​പ​റ​മ്പി​ൽ ജെ​യിം​സ് ചാ​ക്കോ (30) ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി പു​ല​ക്ക​ട​വ് ആ​ൻ​സി ഭ​വ​ന​ത്തി​ൽ ആ​ൻ​സി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ഭാ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കു​ന്നേ​രം 3.30 ന് ആയിരുന്നു സം​ഭ​വം. കോ​ട്ട​യ​ത്ത് നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്കു വ​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് മു​ന്നി​ൽ പോ​യ സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം സ​മീ​പ​ത്തെ എ​മി​റേ​റ്റ്സ് ഒ​പ്ടി​ക്ക​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം കാ​ട്ടൂ​ർ ക​ള​രി​പ്പ​റ​മ്പി​ൽ സ​ജി​നി (22), പ​ത്ത​നം​തി​ട്ട അ​ഴൂ​ർ ക​ച്ചി​പ്പു​ഴ​യി​ൽ ആ​ഷ്‌​ന (22), വൈ​ക്കം ശ്രീ​വ​ത്സ​ത്തി​ൽ ഹ​രി​ത (25), പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം ഈ​സ്റ്റ് വ​ലി​യ​മ​ഠ​ത്തി​ൽ സു​മ (41), ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​ച​ന്ത സോ​മ​ശൈ​ല​ത്തി​ൽ അ​നു​പ​മ (20), തി​രു​വ​ല്ല മ​ഞ്ഞാ​ടി ക​ണി​യാ​റ​യി​ൽ കെ​സി​യ ആ​ൻ ജോ​ൺ (21), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ​കു​മാ​ർ (47), മി​നി പി.​അ​ജ​യ​ൻ (45), ലി​സി വ​ർ​ഗീ​സ് (50),

അ​നി​ല (23), മീ​ര (30), കോ​ട്ട​യം സ്വ​ദേ​ശി ദി​നേ​ശ​ൻ (60), കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ബേ​ബി (44), ചി​റ്റാ​ർ സ്വ​ദേ​ശി ജി​നു (30), കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി വി​ത്സ​ൻ, ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി ചി​ന്നു (39), തി​രു​വ​ല്ല സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ (58) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട വ​ട​ക്കേ​പ്പു​റം കു​ഴി​ത്തു​ണ്ടി​യി​ൽ രേ​ഷ്മാ ശ​ങ്ക​ർ (21) സ​ഹോ​ദ​രി ര​ശ്മി ശ​ങ്ക​ർ (19) എ​ന്നി​വ​രെ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. 35 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സിന്‍റെ മുൻവശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ക​ണ്ണാ​ടി ക​ട​യി​ലെ ജീവനക്കാരുടെ ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളും ട്രോ​ഫി മാ​ൾ ഉ​ട​മ​യു​ടെ കാ​റും ബ​സി​ടി​ച്ച് ത​ക​ർ​ത്തു.

ക​ട​യി​ൽ ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഏ​റ്റു​മാ​നൂ​രി​ൽ ഇ​ന്‍റ​ർ​വ്യൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​യി മ​ട​ങ്ങി​യ യു​വ​തി യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്താ​ൻ വീ​ട്ടു​കാ​ർ ത​മ്മി​ൽ ധാ​ര​മ​യു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------