കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ട​നി​ല്ല; കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി
Friday, January 22, 2021 12:36 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ട​നി​ല്ല. പു​തി​യ അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ​ത്. ഇ​തോ​ടെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രും.

മേ​യി​ലെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം അ​ധ്യ​ക്ഷ​ൻ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ണ്‍​ഗ്ര​സി​ന് സ്ഥീ​രം അ​ധ്യ​ക്ഷ​ൻ വേ​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള നേ​താ​ക്ക​ളു​ടെ ശി​പാ​ർ​ശ.

മേ​യ് 29ന് ​പ്ലീ​ന​റി സ​മ്മേ​ള​നം ന​ട​ത്താ​ണ് കോ​ണ്‍​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ണ്‍​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ണ്ടാ​കി​ല്ല.

രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് വ​ര​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. രാ​ഹു​ൽ ഇ​ല്ലെ​ങ്കി​ൽ പ്രി​യ​ങ്ക ഗാ​ന്ധി വേ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------