കു​വൈ​റ്റി​ൽ 570 പേ​ർ​ക്ക് കോ​വി​ഡ്; 406 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Friday, January 22, 2021 1:39 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച 570 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 159,834 ആ​യി. 406 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 152,826 ആ​യി. ചി​കി​ൽ​സ​യി​ൽ 6,057 പേ​രും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 51 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 10,712 പ​രി​ശോ​ധ​ന​ക​ളാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 1,436,192 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------