യെ​സ് ബാ​ങ്ക് സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ മ​ര​ണം; കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തു
Thursday, January 21, 2021 2:51 PM IST
ന്യൂഡ​ൽ​ഹി: യെ​സ് ബാ​ങ്ക് സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. ധീ​ര​ജ് അ​ഹ്‌​ലാ​വ​ത്തി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് പോ​യ ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി​യി​ലെ ക​നാ​ലി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ധീ​ര​ജി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. കോ​ർ​പ്പ​റേ​റ്റ് വാ​യ്പ​ക​ൾ സം​ബ​ന്ധി​ച്ചു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ധീ​ര​ജി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ക​നാ​ലി​ൽ​നി​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. സ​ഹോ​ദ​രി കൈ​യി​ൽ അ​ണി​യി​ച്ച രാ​ഖി തി​രി​ച്ച​റി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം ധീ​ര​ജി​ന്‍റേ​താ​ണ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഇ​ല്ലാ​താ​യ​തോ​ടെ കു​ടും​ബം ഹരിയാന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​നെ ഒ​ക്ടോ​ബ​റി​ൽ ക​ണ്ടി​രു​ന്നു. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------