കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ലം ജ​യി​ലി​ൽ കി​ട​ന്ന റി​ക്കാ​ർ​ഡാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്: വീ​ണ ജോ​ർ​ജ്
Thursday, January 21, 2021 1:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണ​മി​ക​വി​ൽ രാ​ജ്യ​ത്ത് ഒ​ന്നാ​മ​തെ​ന്ന റി​ക്കാ​ർ​ഡു​ക​ൾ നേ​ടു​മ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജ​യി​ലി​ൽ കി​ട​ന്ന റി​ക്കാ​ർ​ഡാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നെ​ന്ന് വീ​ണ ജോ​ർ​ജ് എം​എ​ൽ​എ. പ്ര​തി​പ​ക്ഷ പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വീ​ണ ജോ​ർ​ജ്.

നാ​ല​ര വ​ർ​ഷ​ക്കാ​ലം ദി​വ​സ​വും ര​ണ്ടോ മൂ​ന്നോ വ​ട്ടം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു കൊ​ണ്ടി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​നെ മാ​റ്റി വേ​റൊ​രാ​ളെ പ്ര​തി​ഷ്ഠി​ക്കു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും വീ​ണ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​നെ തൊ​ട്ട​ടു​ത്തി​രു​ത്തി ഭ​ക്ഷ​ണം കൊ​ടു​ത്ത് ന​ർ​മ സം​ഭാ​ഷ​ണം ന​ട​ത്തി​യ​ത് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ്. സ്പീ​ക്ക​ർ​ക്കെ​തി​രെ എം. ​ഉ​മ്മ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ വി​ശ്വാ​സ​മി​ല്ല. അ​ടി​സ്ഥാ​ന​മി​ല്ലാ​തെ സ്വാ​ർ​ഥ ലാ​ഭ​ത്തി​ന് വേ​ണ്ടി സ​ഭ​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തെ​ന്നും വീ​ണ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------