യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, January 21, 2021 12:33 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ദ്യം പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ പോ​ലീ​സ് ര​ണ്ടാം റൗ​ണ്ടും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ സ്പീ​ക്ക​റു​ടെ കോ​ലം ക​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------