സ്പീ​ക്ക​ർ​ക്കെ​തി​രെ ഉ​മ്മ​റി​ന്‍റെ പ്ര​മേ​യം: അ​നു​കൂ​ലി​ച്ച് രാ​ജ​ഗോ​പാ​ൽ; എ​തി​ർ​ത്ത് ശ​ർ​മ
Thursday, January 21, 2021 10:59 AM IST
തി​രു​വ​ന​ന്ത​പു​രം: പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ സ്പീ​ക്ക​ർ സ്ഥാ​ന​ത്ത് നി​ന്നും നീ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് എ​സ്. ശ​ർ​മ എം​എ​ൽ​എ. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത് സ​ഭ​യു​ടെ അ​ന്ത​സി​ന് ക​ള​ങ്കം ഏ​ൽ​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ശ​ർ​മ പ​റ​ഞ്ഞു.

ഇ​വി​ടെ ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ്ര​മേ​യം നി​ല​നി​ൽ​ക്കി​ല്ല. എ​ൻ​ഐ​എ സം​ശ​യി​ക്കു​ന്ന​ത് കൊ​ണ്ട് ഒ​രാ​ൾ കു​റ്റ​ക്കാ​ര​നാ​വി​ല്ല. ആ​രോ​ടെ​ങ്കി​ലും സ്പീ​ക്ക​ർ​ക്ക് വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​മു​ള്ള​ത് തെ​റ്റാ​വി​ല്ല. ഒ​രു പ്ര​തി​യു​ടെ വ​ർ​ക് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് സ്പീ​ക്ക​റു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു​വെ​ന്നും എ​സ്. ശ​ർ​മ പ​റ​ഞ്ഞു.

ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന് സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സോ അ​റി​യി​പ്പോ കി​ട്ടി​യി​ട്ടി​ല്ല. ഇ​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണ്. ധൂ​ർ​ത്തും അ​ഴി​മ​തി​യും വ്യ​ക്ത​മ​ല്ല. നോ​ട്ടീ​സി​ൽ ഇ​തൊ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും എ​സ്. ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

എം. ​ഉ​മ്മ​ർ എം​എ​ൽ​എ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ​യും പി​ന്തു​ണ​ച്ചു. സ്പീ​ക്ക​റെ ജ​യി​ലി​ല​ട​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത​സി​നെ ത​രം​താ​ഴ്ത്താ​നോ അ​ല്ല പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സ​ഭ​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​ണെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ട് എം. ​ഉ​മ്മ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

അ​തി​നി​ടെ ത​ന്‍റെ വാ​ദ​ത്തെ എം. ​ഉ​മ്മ​ർ ക​ളി​യാ​ക്കി​യ​തി​നെ മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ എ​തി​ർ​ത്തു. ത​ല​യി​ൽ ക​യ​റാ​ൻ വ​ര​ണ്ട എ​ന്ന് എം​എ​ൽ​എ മ​റു​പ​ടി പ​റ​ഞ്ഞ​ത് സ​ഭ​യി​ൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​യാ​ണ് സ​ഭ നി​യ​ന്ത്രി​ക്കു​ന്ന​ത്. പ്ര​മേ​യ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്പീ​ക്ക​ർ ഇ​രി​പ്പി​ടം മാ​റി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ലാ​ണ് സ്പീ​ക്ക​ർ ഇ​രി​ക്കു​ന്ന​ത്.

ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ലും സ്പീ​ക്ക​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​പ​ക്ഷം പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് സ​മ​യം ന​ല്‍​കും. ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. എ​ന്നാ​ല്‍ സ​ഭ​യി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ല്‍ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടും. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് സ്പീ​ക്ക​റെ നീ​ക്കം ചെ​യ്യ​ല്‍ പ്ര​മേ​യം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------