ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ൽ ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി
Thursday, January 21, 2021 9:21 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി തി​ക്രി അ​തി​ർ​ത്തി​യി​ലെ ക​ർ​ഷ​ക​സ​മ​ര​വേ​ദി​യി​ലാ​ണ് ജ​യ ഭ​ഗ​വാ​ൻ റാ​ണ(42) വി​ഷം ക​ഴി​ച്ച് മ​രി​ച്ച​ത്.

കു​റി​പ്പ് എ​ഴു​തി​വ​ച്ചി​ട്ടാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ര്‍​ഷ​ക​രു​ടെ സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത് ര​ണ്ടു​മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നാ​ണ്. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​രും നി​യ​മ​ത്തി​ന് എ​തി​രാ​ണ്. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ക​ര്‍​ഷ​ക​രു​ടെ വി​കാ​രം മ​ന​സി​ലാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ൽ ജീ​വ​നൊ​ടു​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------