ശ​ശി​ക​ല​യ്‍​ക്ക് ജ​യി​ലി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം
Wednesday, January 20, 2021 8:58 PM IST
ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ അ​ടു​ത്ത അ​നു​യാ​യി വി.​ശ​ശി​ക​ല​യ്‍​ക്ക് ജ​യി​ലി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ നി​ന്നും ശ​ശി​ക​ല​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നേ​ര​ത്തെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു ശ​ശി​ക​ല. കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണ് സം​ശ​യം.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ശ​ശി​ക​ല​യു​ടെ ജ​യി​ൽ മോ​ച​നം ഈ ​മാ​സം 27-നു​ണ്ടാ​കു​മെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ശി​ക​ല​യു​ടെ അ​സു​ഖ വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------