മലയാളത്തിന്‍റെ മു​ത്ത​ച്ച​ൻ ഓ​ർ​മ​യു​ടെ കോ​ലാ​യി​ൽ
Wednesday, January 20, 2021 7:58 PM IST
പ​യ്യ​ന്നൂ​ര്‍: മ​ല​യാ​ള സി​നി​മ​യി​ലെ നി​ത്യ​ഹ​രി​ത മു​ത്ത​ച്ച​നെ​യാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ ന​ഷ്ട​മാ​യ​ത്. 1966-ല്‍ '​ദേ​ശാ​ട​ന'​ത്തി​ലൂ​ടെ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി മ​ല​യാ​ളി​യു​ടെ സി​നി​മാ ആ​സ്വാ​ദ​ന​ത്തി​ന്‍റെ കോ​ലാ​യി​ൽ ക​സേ​ര വ​ലി​ച്ചി​ട്ടി​രി​ന്ന​ത്.

പി​ന്നീ​ട് ക​ല്യാ​ണ രാ​മ​നി​ലൂ​ടെ ന​ർ​മ​വും ശൃ​ഖാ​ര​വും ക​ല​ർ​ന്ന ഉ​ണ്ണി കു​സൃ​തി​ക​ൾ മ​ല​യാ​ളം ഏ​റ്റെ​ടു​ത്തു. ഇ​തോ​ടെ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തി.

73-ാം വ​യ​സി​ലാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. തി​ക​ച്ചും ആ​ക​സ്മി​ക​മാ​യി​ട്ടാ​യി​രു​ന്നു സി​നി​മാ​പ്ര​വേ​ശ​നം. ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ മ​രു​മ​ക​ന്‍ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യെ ക​ണ്ടു​മു​ട്ടി.

പി​ന്നീ​ട് ജ​യ​രാ​ജ് 'ദേ​ശാ​ട​നം' സി​നി​മ ചെ​യ്യു​ന്പോ​ൾ അ​തി​ലെ മു​ത്ത​ച്ഛ​ൻ ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് സം​ശ​യ​മി​ല്ലാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് കൈ​ത പ്ര​വു​മാ​യി സം​സാ​രി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും ചേ​ർ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യെ സി​നി​മ​യി​ലേ​ക്കു ക്ഷ​ണി​ച്ച​ത്.

പി​ന്നീ​ട് 'ക​ളി​യാ​ട്ടം', 'ക​ല്യാ​ണ​രാ​മ​ന്‍','സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം', 'മാ​യാ​മോ​ഹി​നി', 'രാ​പ്പ​ക​ല്‍', 'മ​ധു​ര​നൊ​മ്പ​ര​ക്കാ​റ്റ്''​അ​ങ്ങ​നെ ഒ​ര​വ​ധി​ക്കാ​ല​ത്ത്', 'കൈ​ക്കു​ട​ന്ന നി​ലാ​വ്', 'മേ​ഘ​മ​ല്‍​ഹാ​ര്‍', 'ച​ന്ദ്ര​മു​ഖി', 'പ​മ്മ​ല്‍', 'ക​ണ്ടു​കൊ​ണ്ടേ​ന്‍ ക​ണ്ടു​കൊ​ണ്ടേ​ന്‍' തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി 22 ഓ​ളം ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു.

ഇ​തി​ല്‍ 'ക​ല്യാ​ണ​രാ​മ'​നി​ലെ വേ​ഷ​മാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. സു​ബ്ബ​ല​ക്ഷ്മി​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യും താ​ര​ജോ​ഡി​ക​ളാ​യി ഈ ​സി​നി​മ​യി​ലെ രം​ഗ​ങ്ങ​ള്‍ അ ​വി​സ്മ​ര​ണീ​യ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------