ട്രം​പ് ന​യ​ങ്ങ​ൾ ച​വ​റ്റു​കു​ട്ട​യി​ൽ; വെ​റു​പ്പി​ന്‍റെ മ​തി​ൽ ഇ​ടി​ക്കാ​ൻ ബൈ​ഡ​ൻ
Wednesday, January 20, 2021 5:13 PM IST
വാ​ഷിം​ഗ്ട​ൺ: സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​വാ​ദ ന​യ​ങ്ങ​ൾ ഓ​രോ​ന്നാ​യി കൈ​യൊ​ഴി​ഞ്ഞ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യി​ലും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലും വീ​ണ്ടും അം​ഗ​മാ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി​യാ​കും ബൈ​ഡ​ൻ ഭ​ര​ണം ആ​രം​ഭി​ക്കു​ക​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

കു​ടി​യേ​റ്റം, പ​രി​സ്ഥി​തി, കോ​വി​ഡ്, സ​മ്പ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രം​പ് ന​യ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്തമാ​യ ന​യ​ങ്ങ​ളാ​വും ബൈ​ഡ​ൻ ഭ​ര​ണ​ത്തി​ൽ. ഇ​ത് പ്ര​തി​ഫ​ലി​ക്കു​ന്ന 17 ഉ​ത്ത​ര​വു​ക​ളി​ൽ അ​ദ്ദേ​ഹം ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​പ്പി​ടും.

ആ​ദ്യ ദി​നം മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്രാ വി​ല​ക്ക് നീ​ക്കു​ക​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള യു​എ​സ്-​മെ​ക്സി​ക്കോ അ​തി​ർ​ത്തി മ​തി​ൽ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യും.

കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും രാ​ജ്യ​ത്ത് രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ട്രം​പ് ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ച പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നും അ​ദ്ദേ​ഹം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------