കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ജി​ദ്ദ​യി​ൽ മ​രി​ച്ചു
Wednesday, January 20, 2021 2:15 PM IST
ജി​ദ്ദ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം വ​ട​ക്കേ​വി​ള കോ​ള​ജ് ന​ഗ​ർ സ്വ​ദേ​ശി സ​ലീം റാ​വു​ത്ത​ർ(66)​ആ​ണ് ജി​ദ്ദ​യി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് സു​ലൈ​മാ​നി​യ ഈ​സ്റ്റ് ജി​ദ്ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ‍​യി​ൽ ക​ഴി​യ​വെ​യാ​ണ് സ​ലീം റാ​വു​ത്ത​ർ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ജി​ദ്ദ അ​ബു​ദാ​വൂ​ദ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ജി​ദ്ദ​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ അ​ഫീ​റാ സ​ലീം. മ​ക്ക​ൾ ഷ​ബ്ന റാ​ണി, ഷ​ഹ​ന റാ​ണി. മ​രു​മ​ക്ക​ൾ നി​സാം, ഷ​മീ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------