ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ്; ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ത്തെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു
Wednesday, January 20, 2021 1:36 PM IST
കോ​ഴി​ക്കോ​ട്: മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​ൻ ഉ​ൾ​പ്പെ​ട്ട ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ത​ട്ടി​പ്പ് കേ​സി​ൽ ഇ​ഡി ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ അ​ഷ​റ​ഫി​നെ​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ളെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തിനാണ് ഫാ​ഷ​ൻ ഗോ​ൾ​ഡ്‌ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഷ​റ​ഫ് കോ​ഴി​ക്കോ​ട്ടെ ഇ​ഡി ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ​ത്. നി​ല​വി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ ഒ​ന്ന​ര​മാ​സം മു​ൻ​പ് ഇ​ഡി കാ​സ​ർ​ഗോ​ഡ് എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളാ​ണ് സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------