സ​ഹ​ക​ര​ണം തു​ട​രും; ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ന​യം വ്യ​ക്ത​മാ​ക്കി യു​എ​സ്
Wednesday, January 20, 2021 12:36 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യും യു​എ​സും ഒ​ന്നി​ച്ച് മു​ന്നേ​റാ​ൻ ഏ​റെ സാ​ധ്യ​ത​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളാ​ണെ​ന്ന് നി​യു​ക്ത സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ. അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ജോ ​ബൈ​ഡ​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ന​യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ-​യു​എ​സ് സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ഏ​റെ വ​ഴി​ക​ളു​ണ്ട്. ഇ​ന്ത്യ​ക്കും അ​മേ​രി​ക്ക​യ്ക്കും സ​ഹ​ക​ര​ണ​ത്തി​ന്‍റെ മി​ക​ച്ച ച​രി​ത്ര​മു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഊ​ർ​ജ, സാ​ങ്കേ​തി​ക വി​ദ്യ വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച കാ​ഴ്ച​പ്പാ​ടു​ള്ള വ്യ​ക്തി​യാ​ണ്. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യാ​ൻ മേ​ഖ​ല​യി​ലെ ഒ​രു രാ​ജ്യ​ത്തി​നും ക​ഴി​യി​ല്ലെ​ന്നും ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​മാ​യി പ്ര​തി​രോ​ധ സ​ഹ​ക​ര​ണം തു​ട​രു​മെ​ന്ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യി​ഡ് ഓ​സ്റ്റി​നും പ്ര​തി​ക​രി​ച്ചു. പൊ​തു താ​ല്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ഇ​ന്ത്യ-​യു​എ​സ് സൈ​നി​ക സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------