അ​വ​കാ​ശ​ലം​ഘ​ന പ​രാ​തി​യി​ൽ ഐ​സ​ക്കി​ന് ക്ലീ​ൻ​ചി​റ്റ്; റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Wednesday, January 20, 2021 11:58 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സി​ല്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് എ​ത്തി​ക്‌​സ് ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. മൂ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പോ​ടെ​യാ​ണ് തീ​രു​മാ​നം.

കി​ഫ്ബി​ക്കെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത് നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സി​ലെ വി.​ഡി. സ​തീ​ശ​ന്‍ സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി സ്പീ​ക്ക​ര്‍ എ​ത്തി​ക്‌​സ് ക​മ്മി​റ്റി കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ​രാ​തി സ്പീ​ക്ക​ര്‍ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------