യു​എ​സി​ൽ മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ജീ​വ​നൊ​ടു​ക്കി
Tuesday, January 19, 2021 5:53 PM IST
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി. ഭൂ​പീ​ന്ദ​ര്‍ സിം​ഗ് (57) എ​ന്ന​യാ​ളാ​ണ് പ​തി​നാ​ല് വ​യ​സു​കാ​രി മ​ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വ​ധി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ര​ഷ്പാ​ല്‍ കൗ​റി​നു (40) കൈ​യി​ൽ വെ​ടി​യേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ന്യൂ​യോ​ർ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​ല്ബാ​നി​ക്ക് സ​മീ​പം കാ​സ്ട​ൽ​ട്ട​നി​ൽ ജ​നു​വ​രി 13-നാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ളും വ​ഴ​ക്കു​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ വീ​ട്ടി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് അ​യ​ൽ​ക്കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------