കേ​ന്ദ്രം കാ​ർ​ഷി​ക മേ​ഖ​ല​യെ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്ക് തീ​റെ​ഴു​തി: രാ​ഹു​ൽ ഗാ​ന്ധി
Tuesday, January 19, 2021 5:39 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ആ​കെ കാ​ർ​ഷി​ക മേ​ഖ​ല​യേ​യും മു​ന്നോ നാ​ലോ ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യോ മ​റ്റാ​രേ​യുമോ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. വി​വാ​ദ കാ​ർ​ഷി​ക നി​യ​മം സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ മോ​ദി സ​ർ​ക്കാ​ർ കു​ത്ത​ക​ക​ളു​ടെ കൈ​യി​ൽ എ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​തി​നാ​ണ് പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ 100 ശ​ത​മാ​നം പി​ന്തു​ണ​യ്ക്കു​ന്നു. അ​വ​ർ ന​മു​ക്കു​വേ​ണ്ടി പോ​രാ​ടു​മ്പോ​ൾ രാ​ജ്യ​ത്തെ ഓ​രോ വ്യ​ക്തി​യും അ​വ​രെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ത​നി​ക്കൊ​രു വ്യ​ക്തി​ത്വ​മു​ണ്ട്. താ​ൻ ന​രേ​ന്ദ്ര മോ​ദി​യോ​യോ മ​റ്റാ​രെ​യു​മോ ഭ​യ​പ്പെ​ടു​ന്നി​ല്ല. താ​ൻ ദേ​ശ​സ്നേ​ഹി​യാ​ണ്, താ​ൻ ത​ന്‍റെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കും. താ​ൻ അ​വ​രെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------