വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; സീ​രി​യ​ൽ ന​ടി​യു​ടെ പ​രാ​തി​യി​ൽ പൈ​ല​റ്റി​നെ​തി​രെ കേ​സ്
Tuesday, January 19, 2021 2:52 PM IST
മും​ബൈ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പൈ​ല​റ്റ് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി മോ​ഡ​ലും സീ​രി​യ​ൽ ന​ടി​യു​മാ​യ യു​വ​തി. ഭോ​പ്പാ​ൽ സ്വ​ദേ​ശി​യാ​യ പൈ​ല​റ്റി​നെ​തി​രെ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റി​ൽ കൂ​ടി​യാ​ണ് യു​വ​തി​യും പൈ​ല​റ്റാ​യ യു​വാവും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​സൗ​ഹൃ​ദം പി​ന്നീ​ട് ചാ​റ്റിം​ഗി​ലേ​ക്കും ഫോ​ൺ​വി​ളി​യി​ലേ​ക്കും വ​ള​ർ​ന്നു. 10 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്ന് യു​വാ​വ് അ​വി​ടെ വ​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നും മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​മെ​ന്ന് വാ​ക്ക് ത​ന്നു​വെ​ന്നും തു​ട​ർ​ന്ന് ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ൾ വാ​ക്ക് പാ​ലി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------