തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്; ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു
Tuesday, January 19, 2021 2:20 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല അ​ദാ​നി ഗ്രൂ​പ്പി​ന്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ക​രാ​റി​ൽ ഒ​പ്പു വ​ച്ചു. എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്.

50 വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. ജ​യ്പു​ർ, ഗോ​ഹ​ട്ടി വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പ​വ​കാ​ശ​വും അ​ദാ​നി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി. ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല, ഓ​പ്പ​റേ​ഷ​ൻ​സ്, വി​ക​സ​നം എ​ന്നി​വ​യെ​ല്ലാം ഇ​നി അ​ദാ​നി എ​യ​ർ​പോ​ർ​ട്ട്സ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ​ക​മ്പ​നി​ക്കാ​കും.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക്ക​രി​ക്കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ​വ​കാ​ശം എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------