രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,064 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, January 19, 2021 11:54 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 10,064 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,05,81,837 ആ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

17,411 പേ​ർ​ക്കാ​ണ് ഒ​റ്റ​ദി​വ​സം കോ​വി​ഡ് ഭേ​ദ​മാ​യ​ത്. ഇ​തോ​ടെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,02,28,753 ആ​യി. 137 പേ​ര് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,52,556 ആ​യി.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സീ​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------