കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ സം​സ്കാ​രം ഇ​ന്ന്
Tuesday, January 19, 2021 9:04 AM IST
തൃ​ശൂ​ർ: അ​ന്ത​രി​ച്ച കോ​ങ്ങാ​ട് എം​എ​ല്‍​എ കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. രാ​വി​ലെ ഒ​ന്‍​പ​തോ​ടെ മൃ​ത​ദേ​ഹം സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് 11ന് ​മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. ച​ന്ദ്ര​ന​ഗ​ര്‍ വൈ​ദ്യ​ത ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7:45 ഓ​ടെ​യാ​ണ് വി​ജ​യ​ദാ​സ് അ​ന്ത​രി​ച്ച​ത്. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ളു​മാ​യി മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: പ്രേ​മ​കു​മാ​രി. മ​ക്ക​ള്‍: ജ​യ​ദീ​പ്, സ​ന്ദീ​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------