മ​ല​ബാ​ർ എ​ക്സ്പ്ര​സ് തീ​പി​ടി​ത്തം; പാ​ഴ്സ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു
Tuesday, January 19, 2021 2:44 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ എ​ക്സ്പ്ര​സി​ന്‍റെ പാ​ഴ്സ​ൽ ബോ​ഗി​ക്ക് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പാ​ഴ്​സ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ട​വ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് മം​ഗ​ളൂ​രു-‌ തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്‌​സ്‌​പ്ര​സി‌​ന്‍റെ പാ​ഴ്‌​സ​ൽ ബോ​ഗി​ക്ക്‌ തീ​പി​ടി​ച്ച​ത്‌. ബോ​ഗി​യി​ലെ ര​ണ്ട്‌ ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------