കി​ഫ്ബി-​സി​എ​ജി വി​വാ​ദം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ക്ലീ​ൻ ചി​റ്റ്
Monday, January 18, 2021 10:31 PM IST
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി-​സി​എ​ജി വി​വാ​ദ​ത്തി​ൽ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് ക്ലീ​ൻ ചി​റ്റ്. മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രി​വി​ലേ​ജ് ആ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ല​മെ​ന്‍റ് പ്രി​വി​ലേ​ജ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രി​ക്കെ പി.​ജെ കു​ര്യ​ൻ ന​ട​ത്തി​യ റൂ​ളിം​ഗ് എ. ​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ നി​യ​മ​സ​ഭാ പ്രി​വി​ലേ​ജ് ക​മ്മി​റ്റി മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ക​യും അ​വ​കാ​ശ ലം​ഘ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കു നീ​ങ്ങു​ക​യും ചെ​യ്തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​ഷ​യം സ​ഭ ച​ർ​ച്ച ചെ​യ്തു മ​ന്ത്രി അ​വ​കാ​ശ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് തീ​രു​മാ​നി​ക്ക​ട്ടെ എ​ന്നൊ​രു നി​ർ​ദേ​ശ​വും എ​ത്തി​ക്സ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

മൂ​ന്നു പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പോ​ടെ​യാ​ണ് തീ​രു​മാ​നം. ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച സ​മ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------