ത​ല്ലി​ക്കൊ​ന്നാ​ലും കാ​യം​കു​ള​ത്ത് നി​ന്ന് മ​ത്സ​രി​ക്കി​ല്ല: ജി. ​സു​ധാ​ക​ര​ൻ
Sunday, January 17, 2021 1:10 PM IST
‌ആ​ല​പ്പു​ഴ: ത​ല്ലി​ക്കൊ​ന്നാ​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​യം​കു​ള​ത്തു നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ത​ന്നെ കാ​ലു​വാ​രി തോ​ൽ​പ്പി​ച്ച സ്ഥ​ല​മാ​ണ് കാ​യം​കു​ളം. ആ ​സം​സ്കാ​രം ഇ​പ്പോ​ഴും അ​വി​ടെ​നി​ന്നും മാ​റി​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, കാ​യം​കു​ള​ത്ത് പാ​ർ​ട്ടി ത​ന്നെ വീ​ണ്ടും ജ​യി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. കാ​യം​കു​ള​ത്തെ ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ എ​ല്ലാം ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കും എ​ന്നാ​ൽ താ​ൻ വീ​ണ്ടും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​കു​മോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------