ഇ​ന്തോ​നേ​ഷ്യ​യി​ലെ ഭൂ​ക​മ്പം; മ​ര​ണം 56 ആ​യി
Sunday, January 17, 2021 11:41 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മാ​മു​ജു​വി​ൽ 47 പേ​രും മ​ജേ​നെ​യി​ൽ ഏ​ഴു​പേ​രു​മാ​ണ് മ​രി​ച്ച​തെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ൻ​സി വ​ക്താ​വ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം 800 ഓ​ളം ആ​യി. ഇ​തി​ൽ നി​ര​വ​ധി​യാ​ളു​ക​ളു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് ഭൂ​ക​ന്പം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഏ​ഴ് സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ന്നു. ഭൂ​ക​ന്പ​ത്തെ​ത്തു​ട​ർ​ന്ന് 15,000 ആ​ളു​ക​ൾ വീ​ടു​വി​ട്ട് സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ൻ സു​ല​വേ​സി മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഒ​ന്നു ര​ണ്ട് ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​മേ അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ക്കൂ എ​ന്ന് ബി​എ​ൻ​പി​ബി ത​ല​വ​ൻ ഡോ​ണി മൊ​നാ​ർ​ഡോ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------