24 മ​ണി​ക്കൂ​റി​നി​ടെ 15,144 രോ​ഗി​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് ആ​ശ​ങ്ക കു​റ​യു​ന്നു
Sunday, January 17, 2021 10:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,144 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 181 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,05,57,985 ആ​യി. മ​ര​ണ സം​ഖ്യ 1,52,274 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,01,96,885 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 24 മ​ണി​ക്കൂ​റി​നി​ടെ 17,170 പേ​ർ കൂ​ടി രോ​ഗ​മു​ക്തരായി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 2,08,826 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------