മ​ധ്യ​പ്ര​ദേ​ശി​ൽ 13കാ​രി​ക്ക് ക്രൂ​ര​പീ​ഡ​നം; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ
Sunday, January 17, 2021 10:05 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. ഉ​മ​രി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 13 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

ആ​ദ്യം പ​രി​ച​യ​മു​ള്ള ഒ​രാ​ളാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ജ​നു​വ​രി നാ​ലി​നാ​ണ് സം​ഭ​വം. ഇ​യാ​ളും ആ​റ് സു​ഹൃ​ത്തു​ക്ക​ളും ര​ണ്ടു​ദി​വ​സം കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് അ​ഞ്ചാം തീ​യ​തി​യാ​ണ് കു​ട്ടി​യെ വി​ട്ട​യ​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ല്ല​മെ​ന്നും പ്ര​തി​ക​ൾ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പി​ന്നീ​ട് ആ​റ് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജ​നു​വ​രി 11ന് ​പ്ര​തി​ക​ളി​ലൊ​രാ​ൾ കു​ട്ടി​യെ വീ​ണ്ടും ത​ട്ടി​ക്കൊ​ണ്ടു പോ​യി. ബ​ന്ദി​യാ​ക്കി​യ​തി​ന് ശേ​ഷം കാ​ട്ടി​ലും റോ​ഡ​രി​കി​ലും വ​ച്ച് മൂ​ന്ന് പേ​ർ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. അ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ടു പോ​കു​ന്ന​തി​നി​ടെ കു​ട്ടി​യെ ര​ണ്ട് ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി വീ​ട്ടി​ലെ​ത്തി. പി​ന്നീ​ട് വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രെ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​മ​ന്‍ കാ​മ്പ​യി​ന്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ് ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ത്തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ അ​ക്ര​മ​സം​ഭ​വ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------