വ​ട​ക​ര സീ​റ്റി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലാ​തെ ജെ​ഡി​എ​സ്
Sunday, January 17, 2021 3:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ല​​​ബാ​​​റി​​​ലെ സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ജ​​​ന​​​താ​​​ദ​​​ള്‍ സെ​​​ക്യു​​​ല​​​ര്‍ (ജെ​​​ഡി​​​എ​​​സ്). പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ചി​​​റ്റൂ​​​രും കോ​​​ഴി​​​ക്കോ​​​ട്ട് വ​​​ട​​​ക​​​ര​​​യു​​​മാ​​​ണ് ജെ​​​ഡി​​​എ​​​സ് ഇ​​​ത്ത​​​വ​​​ണ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ശനിയാഴ്ച കോ​​​ഴി​​​ക്കോ​​​ട് ചേ​​​ർ​​​ന്ന ജെ​​​ഡി​​​എ​​​സ് മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ലാ നേ​​​തൃ​​​യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ര്‍​ച്ച ചെ​​​യ്തു. ര​​​ണ്ട് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചും യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു.

ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ടി. ​​​തോ​​​മ​​​സ് പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. അ​​​തേ​​​സ​​​മ​​​യം മ​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍കു​​​ട്ടി​​യും സി.​​​കെ.​ നാ​​​ണു എം​​എ​​ൽ​​എ​​യും പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ജെ​​​ഡി​​​എ​​​സാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ചി​​​റ്റൂ​​​രി​​​ലെ സീ​​​റ്റി​​​ല്‍ ആ​​​ശ​​​ങ്ക​​​ക​​​ളി​​​ല്ലെ​​​ങ്കി​​​ലും വ​​​ട​​​ക​​​ര സീ​​​റ്റ് ജെ​​​ഡി​​​എ​​​സി​​​ന് ഇ​​​ത്ത​​​വ​​​ണ ല​​​ഭി​​​ക്കു​​​മോ​​​യെ​​​ന്ന​​​തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

വ​​​ട​​​ക​​​ര സീ​​​റ്റ് ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളും (എ​​​ല്‍​ജെ​​​ഡി) രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ആ​​​ശ​​​ങ്ക മു​​​റു​​​കി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും വ​​​ട​​​ക​​​ര സീ​​​റ്റ് വി​​​ട്ടു​​​ന​​​ല്‍​കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ജെ​​​ഡി​​​എ​​​സി​​​നു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------