ബെ​വ്ക്യൂ ആ​പ്പ് ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ; ടോ​ക്ക​ണി​ല്ലാ​തെ മ​ദ്യം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
Saturday, January 16, 2021 8:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ത​ര​ണ​ത്തി​നു വി​ർ​ച്വ​ൽ ക്യൂ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി​യ ബെ​വ്ക്യൂ ആ​പ്പ് ഒ​ഴി​വാ​ക്കി. ടോ​ക്ക​ണി​ല്ലാ​തെ മ​ദ്യം ന​ൽ​കാ​മെ​ന്നു ചൂ​ണ്ടിക്കാ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്താ​ണു മ​ദ്യം വാ​ങ്ങാ​ൻ ടോ​ക്ക​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ബാ​റു​ക​ൾ തു​റ​ന്ന​തോ​ടെ മ​ദ്യ​വി​ൽ​പ​ന ബെ​വ്കോ, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഔ​ട്ട്ല​റ്റു​ക​ൾ വ​ഴി മാ​ത്ര​മാ​ക്കി​യി​രു​ന്നു.

ആ​പ്പി​ൽ നി​ന്നു ടോ​ക്ക​ണ്‍ കൂ​ട്ട​ത്തോ​ടെ ബാ​റു​ക​ളി​ലേ​ക്കു പോ​യ​തോ​ടെ ഒൗ​ട്ട്ല​റ്റു​ക​ളി​ലെ വി​ൽ​പ​ന​യി​ൽ വ​ൻ ഇ​ടി​വു സം​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ ആ​പ്പ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ബെ​വ്കോ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ല​മു​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞ മേ​യ് 27 മു​ത​ലാ​ണു ബെ​വ്ക്യൂ ആ​പ്പ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. കൊ​ച്ചി​യി​ലെ സ്റ്റാ​ർ​ട്ട് അ​പ്പ് ആ​യ ഫെ​യ​ർ​കോ​ഡ് ടെ​ക്നോ​ള​ജീ​സാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------