കെഎ​സ്ആ​ർ​ടി​സി​യി​ൽ ന​ട​പ​ടി തു​ട​ങ്ങി; അ​ക്കൗ​ണ്ട്സ് മാ​നേ​ജ​റെ സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വ്
Saturday, January 16, 2021 8:52 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎ​സ്ആ​ർ​ടി​സി​യി​ൽ 2012-15 കാ​ല​ത്ത് 100 കോ​ടി രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ത്തി​യെ​ന്നു സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ ആ​രോ​പി​ച്ച അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ർ ശ്രീ​കു​മാ​റി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി.

നി​ല​വി​ൽ കെഎസ്ആ​ർ​ടി​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യ ഇ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ള​ത്തേ​ക്കാ​ണു സ്ഥ​ലം​മാ​റ്റി​യ​ത്. എ​റ​ണാ​കു​ളം സോ​ണ്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​റാ​യാ​ണു മാ​റ്റം. നി​ല​വി​ൽ പെ​ൻ​ഷ​ൻ ആ​ൻ​ഡ് ഓ​ഡി​റ്റ് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റാ​ണ്.

ക്ര​മ​ക്കേ​ടി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടാ​മ​ത്തെ​യാ​ൾ മ​റ്റൊ​രു എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യ ഷ​റ​ഫാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും എ​ന്നാ​ണ് സൂ​ച​ന.

കെഎ​സ്ആ​ർ​ടി​സി​യി​ൽ അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മെ​ന്നും എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ക​ണ്ടെ​ത്തി​യ​താ​യും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞി​രു​ന്നു.

2012 മു​ത​ൽ 2015 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ കെഎ​സ്ആ​ർ​ടി​സി​യു​ടെ 100 കോ​ടി​യോ​ളം രൂ​പ കാ​ണാ​നി​ല്ല. അ​ന്ന് അ​ക്കൗ​ണ്ട്സ് മാ​നേ​ജ​രാ​യി​രു​ന്ന വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​ഡി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ചി​ല​ർ സി​എ​ൻ​ജി​യെ എ​തി​ർ​ക്കു​ന്ന​ത് ഡീ​സ​ൽ വെ​ട്ടി​പ്പ് തു​ട​രാ​ൻ വേ​ണ്ടി​യാ​ണ്. ഡീ​സ​ലി​ൽ മാ​ത്ര​മ​ല്ല, ടി​ക്ക​റ്റ് മെ​ഷീ​നി​ലും ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ട്. പ​ത്ത് ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ​ങ്കി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ബി​ജു പ്ര​ഭാ​ക​ർ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------