പ​ഞ്ച​റാ​യ ട​യ​റു​മാ​യി യു​വാ​വ് കാ​റോ​ടി​ച്ചു; നാ​ട്ടു​കാ​ർ സം​ശ​യി​ച്ച് പി​ടി​ച്ചു
Saturday, January 16, 2021 1:46 PM IST
ക​ടു​ത്തു​രു​ത്തി: പ​ഞ്ച​റാ​യ ട​യ​റു​ക​ളു​മാ​യി കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​റോ​ടി​ച്ചെ​ത്തി​യ യു​വാ​വി​നെ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ സ​ത്യ​മാ​ണെ​ന്നും മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വാ​വി​നെ വി​ട്ട​യ​ച്ചു.

ക​ടു​ത്തു​രു​ത്തി​ക്കു സ​മീ​പം തി​രു​വ​മ്പാ​ടി​യി​ല്‍ പു​ല​ര്‍​ച്ചെ 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ഞ്ച​റാ​യ ട​യ​റു​ക​ളു​മാ​യി കി​ലോ​മീ​റ്റ​റു​ക​ള്‍ ഓ​ടി​യ​തി​നെ തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ഡി​സ്ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ട​യു​ള്ള​വ ത​ക​രാ​റി​ലാ​യി. ഇ​ടു​ക്കി ഏ​ല​പ്പാ​റ​യി​ൽ നി​ന്നാ​ണ് യു​വാ​വ് കാ​റു​മാ​യി എ​ത്തി​യ​ത്. അ​റു​നൂ​റ്റി​മം​ഗ​ല​ത്തു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ഴാ​ണ് സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്.

വ​രു​ന്ന വ​ഴി കാ​റി​ന്‍റെ ട​യ​റു​ക​ളി​ലൊ​ന്ന് പ​ഞ്ചാ​യ​റാ​യി. ഇ​തു സ്റ്റെ​പ്പി​നി ഉ​പ​യോ​ഗി​ച്ചു മാ​റി​യി​ട്ടു യാ​ത്ര തു​ട​ര്‍​ന്നെ​ങ്കി​ലും ഓ​ട്ട​ത്തി​നി​ടെ മു​ന്‍​വ​ശ​ത്തെ മ​റ്റൊ​രു ട​യ​റു​കൂ​ടി പ​ഞ്ച​റാ​യി. എ​ന്നാ​ല്‍ പു​ല​ര്‍​ച്ചെ സ​മ​യ​ത്ത് മ​റ്റു മാ​ര്‍​ഗ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ പ​ഞ്ച​റാ​യ ട​യ​റു​മാ​യി യു​വാ​വ് കാ​റി​ല്‍ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ മ​റ്റൊ​രു ട​യ​ര്‍ കൂ​ടി പ​ഞ്ച​റാ​യി. എ​ന്നാ​ല്‍ ഈ ​വി​വ​രം ഇ​യാ​ള്‍ അ​റി​ഞ്ഞി​ല്ല. പ​ഞ്ച​റാ​യ ട​യ​റു​ക​ളു​മാ​യി പു​ല​ര്‍​ച്ചെ തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ വ​ലി​യ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ര്‍ കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

യു​വാ​വി​ൽ നി​ന്നും വി​വ​ര​ങ്ങ​ള്‍ തി​ര​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ വീ​ണ്ടും കാ​റോ​ടി​ച്ച് പോ​യി. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന് നീ​രാ​ള​കോ​ട് ഭാ​ഗ​ത്തു വ​ച്ചു കാ​ര്‍ ത​ട​ഞ്ഞു പോ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------