"ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ ആ​യു​ധം'; പു​തി​യ മി​സൈ​ൽ വി​ക​സി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ
Saturday, January 16, 2021 9:22 AM IST
പ്യോ​ഗ്യാം​ഗ്: അ​ന്ത​ർ​വാ​ഹി​നി​യി​ൽ​നി​ന്നു വി​ക്ഷേ​പി​ക്കാ​വു​ന്ന പു​തി​യ മി​സൈ​ൽ വി​ക​സി​പ്പി​ച്ച് ഉ​ത്ത​ര​കൊ​റി​യ. "ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ ആ​യു​ധം' എ​ന്ന പേ​രി​ലാ​ണ് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രേ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ൻ പ​രേ​ഡ് വീ​ക്ഷി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. പ​രേ​ഡി​നി​ടെ നാ​ല് വ​ലി​യ മി​സൈ​ലു​ക​ള്‍ വ​ഹി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ജോ ​ബൈ​ഡ​ൻ അ​ധി​കാ​ര​മേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ആ​യു​ധം ഉ​ത്ത​ര​കൊ​റി​യ പു​റ​ത്തി​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​റി​യ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രേ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------