കാ​ണാ​ക്കെ​ണി..! കോ​വി​ഡ് മ​ര​ണം 20 ല​ക്ഷം ക​വി​ഞ്ഞു
Saturday, January 16, 2021 6:38 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക​പ​ര​ത്തി കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ലോ​ക​ത്താ​കെ കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം 20 ല​ക്ഷം ക​വി​ഞ്ഞു. ഇ​തു​വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2,016,235 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മ​ര​ണ​നി​ര​ക്ക് മൂ​ന്ന് ശ​ത​മാ​ന​മാ​യി ഉ​യ​രു​ക​യും ചെ​യ്തു.

നേ​ര​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ര​ണ്ട് ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി​രു​ന്നു. യൂ​റോ​പ്പി​ൽ ശൈ​ത്യം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​ച്ച​ത്. ബ്രി​ട്ട​നി​ലും ലാ​റ്റി​ന​മേ​രി​ക്ക​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

ഇ​തു​വ​രെ ലോ​ക​ത്താ​കെ ഒ​ൻ​പ​ത​ര കോ​ടി ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു. 94,257,896 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ 67,313,674 പേ​ർ കോ​വി​ഡ് മു​ക്ത​രാ​കു​ക​യും ചെ​യ്തു. നി​ല​വി​ൽ 24,926,236 പേ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 111,436 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------